വിഴിഞ്ഞം : ജുഡീഷ്യല്‍ അന്വേഷണം പരിഗണനയില്‍ആലപ്പുഴ: വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച സിഎജി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കരാറിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യല്‍ അന്വേഷണമാണ് പരിഗണിക്കുന്നത്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. വിഴിഞ്ഞം കരാര്‍ ഒപ്പിട്ടതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത ഇടതുസര്‍ക്കാരിനു മേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണ്. ഇനി അഭിപ്രായവ്യത്യാസം മാറ്റിവച്ച് കരാറുമായി മുന്നോട്ടുപോവാനേ സര്‍ക്കാരിനു സാധിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.എന്നാല്‍, കരാറിലെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സിഎജിയുടെ ശക്തമായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന റിപോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഈ റിപോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ അത്തരമൊരു പരിശോധനയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top