വില്ല്യാപ്പള്ളി സംഘര്‍ഷം: സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി

വടകര: കഴിഞ്ഞ ദിവസം വില്യാപ്പള്ളിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി.
കൊളത്തൂര്‍ റോഡിലെ ബിജെപി ഓഫിസിനും പ്രവര്‍ത്തകനായ ഭാസ്‌കരന്റെ കടയ്ക്ക് നേരേയും അക്രമം നടന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്നു ബിജെപി നേതാക്കള്‍ ഇറങ്ങി പോയത്. അക്രമ സംഭവത്തെ അപലപിച്ച യോഗം സമാധാനം പുനസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്തു.
ബിജെപി പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് അടുത്ത ദിവസം വീണ്ടും യോഗം ചേരാനും യോഗത്തില്‍ തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെകെ മോഹനന്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top