വില്ലേജ് ഓഫിസിന് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ റീത്തുവച്ചു പ്രതിഷേധിച്ചു

പേരാമ്പ്ര: ഉദ്ഘാടനത്തിനു മുഹൂര്‍ത്തം കാത്ത് കിടക്കുന്ന രണ്ടു വില്ലേജോഫിസ് കെട്ടിടങ്ങള്‍ പ്രവര്‍ത്തനത്തിനു വിട്ടു കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് റീത്തു വച്ചു പ്രതിഷേധിച്ചു . ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ പേരാമ്പ്ര, ചക്കിട്ടപാറ വില്ലേജോഫിസുകളാണിത്. പഴയ ഓഫിസ് പൊളിച്ചു മാറ്റി അരക്കോടി രൂപ വീതം വകയിരുത്തി കെട്ടിടം നിര്‍മിച്ചിട്ടു വര്‍ഷം ഒന്നു കഴിഞ്ഞു. ഓഫിസുകള്‍ ഇപ്പോള്‍ അസൗകര്യം നിറഞ്ഞ താല്‍കാലിക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎം-സിപിഐ തര്‍ക്കമാണു ഉദ്ഘാടനം വൈകുന്നതിനു കാരണമെന്നാണു യൂത്തുകോണ്‍ഗ്രസ് ആരോപിക്കുന്നത്. ആറ് മാസം മുമ്പ് സമാന്തര ഉദ്ഘാടനം നടത്തി യൂത്ത്് കോണ്‍ഗ്രസ് പ്രതിഷേധിച്ചതാണ്. സര്‍ക്കാറിന്റെ അടുത്ത വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം നടത്താനാണു പരിപാടിയെന്നാണു റവന്യൂ വകുപ്പിന്റെ പിന്നാമ്പുറത്തു നിന്നു പറഞ്ഞുകേള്‍ക്കുന്നത്.

RELATED STORIES

Share it
Top