വില്ലേജ് ഓഫിസറെ മര്‍ദിച്ച്് പണം അപഹരിച്ച രണ്ടുപേര്‍ പിടിയില്‍

അമ്പലപ്പുഴ: നടുറോഡില്‍ വില്ലേജ് ഓഫീസറെ മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ രണ്ട് യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന പുതുവല്‍ ശ്രീജിത്ത് (22), കോമന നന്ദാലയത്തില്‍ നന്ദു (20) എന്നിവരെയാണ് അമ്പലപ്പുഴ എസ്‌ഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ അമ്പലപ്പുഴ കച്ചേരി മുക്കിലായിരുന്നു സംഭവം.തലവടി വില്ലേജ് ഓഫിസറായ നീര്‍ക്കുന്നം സ്വദേശി സുനില്‍ കുമാര്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ജങ്ഷനില്‍ നില്‍ക്കുമ്പോഴാണ് യുവാക്കള്‍ സുനില്‍കുമാറിനോട് പണം ആവശ്യപ്പെട്ടത്. പണം നല്‍കാതെ വന്നതോടെ മദ്യലഹരിയിലായ യുവാക്കള്‍ സുനില്‍കുമാറിന്റെ പോക്കറ്റില്‍ നിന്ന് പണം തട്ടിയെടുത്ത ശേഷം ആക്രമിച്ച് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അമ്പലപ്പുഴ പോലിസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ പിടികൂടിയത്.മറ്റൊരു ആക്രമണ കേസില്‍ ജാമ്യത്തിലിറങ്ങിയവരാണ് പ്രതികളെന്ന് പോലിസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.പ്രതികളെ പിന്നീട് അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top