വില്ലേജ് ഓഫിസര്‍ നീണ്ട അവധിയില്‍; നാട്ടുകാര്‍ ദുരിതത്തില്‍

താമരശ്ശേരി: വില്ലേജ് ഓഫിസര്‍ നീണ്ട അവധിയിലായതോടെ ഗെയില്‍ ഇരകളടക്കമുള്ളവര്‍ക്ക് തീരാദം. വില്ലേജ് ഓഫിസര്‍ ലീവിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞെതോടൊപ്പം ഇവിടെ ഉണ്ടായിരുന്ന സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലിക്കേസില്‍പെട്ട് സസ്‌പെന്‍ഷനിലും. താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫിസിന്റെ അവസ്ഥയാണിത്. ഇവിടെ ഇപ്പോള്‍ ഒരു വില്ലേജ് അസിസ്റ്റന്റും ഒരു വില്ലേജ്മാനും മാത്രം.
വിവധ ആവശ്യങ്ങള്‍ക്കായി നിത്യവും ഇവിടെ എത്തുന്നത് നൂറിലധികം ആള്‍ക്കാര്‍. ഇതില്‍ ഗെയില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള വിവിധ രേഖകള്‍ ലഭിക്കേണ്ടതുണ്ട്. നികുതി അടക്കാന്‍ സാധിക്കാതെ വലയുന്നവരും മറ്റ് അത്യാവശ്യ രേഖകള്‍ ലഭിക്കേണ്ടവരും നിത്യവും ഇവിടെ കയറിയിറങ്ങുന്ന കാഴ്ചയാണുള്ളത്. അവധിയില്‍ പോയ ഓഫിസര്‍ക്ക് പകരവും സസ്‌പെന്‍ഷനിലായവര്‍ക്ക് പകരവും ഇതുവരെ ആളെ നിയമിച്ചിട്ടില്ല.

RELATED STORIES

Share it
Top