വില്യാപ്പള്ളി-ആയഞ്ചേരി റോഡ് ഒന്നാംഘട്ട പ്രവൃത്തിക്ക് 1.60 കോടി

വടകര: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായ വില്യാപ്പള്ളി ആയഞ്ചേരി റോഡിന് ശാപമോക്ഷം. ഒന്നാം ഘട്ട പ്രവൃത്തിക്കായി ഒരു കോടി അറുപത് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. റോഡ് പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതായി സ്ഥലം എംഎല്‍എ പാറക്കല്‍ അബ്ദുല്ല അറിയിച്ചു. പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം വില്യാപ്പള്ളി പഞ്ചായത്ത് ഓഫീസില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെകെ മോഹനന്‍, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എംഎ നഷീദ ടീച്ചര്‍, പി രജിത, സവിത പാലയാട്, ഒഎം സിന്ധു, കെഎം ബാബു, പിഡബ്ല്യുഡി എഇ സജിത്ത്, വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിഷ സംസാരിച്ചു.

RELATED STORIES

Share it
Top