വില്യനെ വിട്ട് നല്‍കില്ല; ബാഴ്‌സയുടെ ആവശ്യം നിരസിച്ച് ചെല്‍സി


ലണ്ടന്‍: ബ്രസീല്‍ താരം വില്യനെ ടീമിലെത്തിക്കാനുള്ള ബാഴ്‌സലോണയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് ചെല്‍സി. അവസാന സീസണില്‍ ചെല്‍സിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത വില്യന് 450 കോടി രൂപയോളം ബാഴ്‌സലോണ ഓഫര്‍ പ്രഖ്യാപിച്ചെങ്കിലും താരത്തെ നല്‍കാന്‍ ചെല്‍സി വിസമ്മതിക്കുകയായിരുന്നു. നേരത്തെ പ്രീമിയര്‍ ലീഗ്് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും വില്യന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പ്രീമിയര്‍ ലീഗില്‍ 36 മല്‍സരങ്ങളില്‍ നിന്ന് ആറ് ഗോളും ചാംപ്യന്‍സ് ലീഗില്‍ എട്ട് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും എഫ് എ കപ്പില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ഗോളുമാണ് വില്യന്റെ സമ്പാദ്യം. അവസാന സീസണില്‍ 12 ഗോളിന് വഴിയൊരുക്കയും ചെയ്ത് വില്യന്‍ കൈയടി നേടിയിരുന്നു. 2020 വരെയാണ് ചെല്‍സിയുമായി വില്യന് കരാറുള്ളത്.

RELATED STORIES

Share it
Top