വിലക്കിനു ശേഷം ആസ്‌ത്രേലിയയില്‍ ആദ്യമായി കളിച്ച് ഡേവിഡ് വാര്‍ണര്‍സിഡ്‌നി: പന്ത് ചുരണ്ടില്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന ആസ്‌ത്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സ്വന്തം നാട്ടില്‍ വീണ്ടും പാഡണിഞ്ഞു. ഡാര്‍വിനില്‍ നടന്ന ലിമിറ്റഡ് ഓവര്‍ സ്‌െ്രെടക്ക് ലീഗില്‍ സിറ്റി സൈക്ലൂണ്‍സിന് വേണ്ടിയാണ് വാര്‍ണര്‍ കളത്തിലിറങ്ങിയത്. നോര്‍ത്തേണ്‍ റ്റൈഡിനെതിരേ നടന്ന ഏകദിനത്തില്‍ 36 റണ്‍സും വാര്‍ണര്‍ അടിച്ചെടുത്തു. 32 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെയായിരുന്നു വാര്‍ണറിന്റെ പ്രകടനം.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ പന്ത് ചുരണ്ടിയതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ വിലക്കാണ് വാര്‍ണര്‍ നേരിടുന്നത്. വാര്‍ണറിന് പുറമേ, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് തുടങ്ങിയവര്‍ക്കും ക്രിക്കറ്റ് ആസ്‌ത്രേലിയ വിലക്ക് നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന കാനഡ ഗ്ലോബല്‍ ട്വന്റി20 ലീഗില്‍ വാര്‍ണറും സ്മിത്തും കളിച്ചു.

RELATED STORIES

Share it
Top