വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുമായി ലെനോവോ

featured lenova

ലെനോവോ എ സീരീസില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും ചെലവ് കുറഞ്ഞതുമായ 4ജി എല്‍.ടി.ഇ. ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണായ എ 2010 വിപണയില്‍ ഇറക്കി. 64 ബിറ്റ് ക്വാഡ്‌കോര്‍ 1.0 ജി.എച്ച്.എസ. പ്രൊസസ്സര്‍, 11.43 സെ.മി. ഡിസ്‌പ്ലേ കൂടാതെ ആന്‍ഡ്രോയ്ഡ് 5.1 ലോലി പോപ്പ്, 2000 എം.എ.എച്ച്. ബാറ്ററി എന്നിവയാണ് ലെനോവോ എ 2010ന്റെ പ്രത്യേകതകള്‍.

എല്‍.ഇ.ഡി. ഫ്‌ളാഷുള്ള 5 എം.പി. റിയര്‍ കാമറ, വികസിപ്പിക്കാന്‍ കഴിയുന്ന ഒരു 8 ജി.ബി. ആന്തരിക മെമ്മറിയോടൊപ്പമുള്ള 2 എം.പി. സെല്‍ഫി കാമറ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളില്‍ ലെനോവോ എ 2010 ലഭ്യമാണ്. വില 4990 രൂപ.

RELATED STORIES

Share it
Top