വിരാതുവിനെതിരേ നടപടിയാവശ്യപ്പെട്ട വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി

യാങ്കോങ്: മ്യാന്‍മറിലെ റഖൈനില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന ബുദ്ധമത ഭിക്ഷു യു ആശിന്‍ വിരാതുവിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനം 50 പേര്‍ ചേര്‍ന്ന് തടസ്സപ്പെടുത്തി. സമാധാന പ്രേമികളായ ബുദ്ധമത സന്യാസിമാരായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചത്. 20 സന്യാസിമാരടങ്ങിയ സംഘം വാര്‍ത്താസമ്മേളനം വിളിച്ച അപ്പാര്‍ട്ട്‌മെന്റിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ചതായി കമ്മിറ്റി മേധാവി തുന്‍യാ അറിയിച്ചു. വിരാതു ബുദ്ധമത സന്യാസിയാണെന്ന് സ്വയം വിലയിരുത്തുന്നുണ്ടെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. ബുദ്ധന്റെ വീക്ഷണങ്ങള്‍ കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും തുന്‍യാ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top