വിരാട് കോഹ്‌ലിക്ക് പ്രണയ സാഫല്യം


മിലാന്‍:  ഒടുവില്‍ വിവാദങ്ങള്‍ക്കു വിരാമമിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരായി. തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. കോഹ്‌ലി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വിവാഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് വിവാഹ വിവരം അറിയിച്ചത്.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു വിവാഹത്തില്‍ പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിങും വിവാഹത്തില്‍ പങ്കെടുത്തു. ഡിസംബര്‍ 12നു വിവാഹം നടക്കുമെന്നു നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഡിസംബര്‍ 26നു മുംബൈയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി വിവാഹസല്‍ക്കാരമുണ്ട്. 2013ലാണ് കോഹ്‌ലിയും അനുഷ്‌കയും പ്രണയത്തിലാവുന്നത്.

RELATED STORIES

Share it
Top