വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വരുന്ന കുടുംബനാഥന്‍ കാരുണ്യം തേടുന്നു

കൂര്‍ക്കഞ്ചേരി: കൈകാലുകളില്‍ രക്തയോട്ടക്കുറവ് മൂലം വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വരുന്ന അവസ്ഥയിലെത്തിയ കുടുംബനാഥന്‍ ചികിത്സക്ക് വകയില്ലാതെ വിഷമിക്കുന്നു. വടൂക്കര എസ്.എന്‍. നഗര്‍ തെരുവത്ത് വീട്ടില്‍ റഷീദാണ് (54) വലയുന്നത്. രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരുകയാണ്. ഇതിനകം റഷീദിന്റെ കൈകാലുകളിലെ ചില വിരലുകള്‍ മുറിച്ചുമാറ്റിക്കഴിഞ്ഞു.
പ്രതിമാസം നല്ലൊരു തുക മരുന്നിന് മാത്രം ചെലവ് വരുന്നു. തുടര്‍ ചികിത്സക്കും പണം ആവശ്യമാണ്. ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന റഷീദ് ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന ആരോഗ്യാവസ്ഥയിലല്ല. ഭാര്യയും നാല് പെണ്‍മക്കളും അടങ്ങിയ കുടുംബം മുന്നോട്ടുപോകാനാവാതെ ഏറെ പ്രയാസത്തിലാണ്. സുമനസുകളുടെ കാരുണ്യമാണ് റഷീദിനെ രക്ഷിക്കാനുള്ള ഏക മാര്‍ഗം. ഉദാരമതികള്‍ കൈയയഞ്ഞ് സഹായിച്ചാലേ ചികിത്സാ ചെലവ് കണ്ടെത്താനാവൂ.
വടൂക്കര ഡിവിഷന്‍ കൗണ്‍സിലര്‍ പി.സി. ജ്യോതി ലക്ഷ്മി ചെയര്‍മാനായി ജനകീയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് കൂര്‍ക്കഞ്ചേരി ശാഖയില്‍ റഷീദിന്റെ ഭാര്യ സുബൈദ, ഡിവിഷന്‍ കൗണ്‍സിലര്‍, ജനകീയ സമിതി കണ്‍വീനര്‍ വന്നേരി പ്രകാശന്‍ എന്നിവരുടെ പേരില്‍ സംയുക്ത അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 0488053000008927, ഐ.എഫ്. എസ്.സി കോഡ്: ടകആഘ0000488. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിവിഷന്‍ കൗണ്‍സിലര്‍ പി.സി. ജ്യോതി ലക്ഷ്മി ഫ 9745715032, വന്നേരി പ്രകാശന്‍ ഫ 9961525020.

RELATED STORIES

Share it
Top