വിരമിച്ച പോലിസുകാരുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നടപടി

നിലമ്പൂര്‍: ജോലിയില്‍ നിന്ന് വിരമിച്ച പോലിസുകാരുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നടപടി.
ഇത് സംബന്ധിച്ച് നിലമ്പൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ വിരമിച്ച പോലീസുദ്യോഗസ്ഥരുടെ യോഗം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ വിളിച്ച് ചേര്‍ത്തു. നിലമ്പൂര്‍ ടിബിയില്‍ നടന്ന യോഗത്തില്‍ നിലമ്പൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ 25ഓളം വിരമിച്ച പോലിസുദ്യോഗസ്ഥര്‍ പങ്കെടുത്തു.
ജനമൈത്രി പോലിസിങ് കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശമനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിരമിച്ചവരാണെങ്കിലും പല ബന്ധങ്ങളുമുപയോഗിച്ച് വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് സേനക്ക് വിലപെ്ട്ട വിവരങ്ങള്‍ ലഭിക്കും. ഇത് പരമാവധി ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.
ഇതിനായി വിവരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടും. താല്‍പര്യമുള്ളവര്‍ക്ക് പങ്കാളികളാവാം. നിലമ്പൂരിലെ യോഗത്തിനെത്തിയവര്‍ മുഴുവന്‍ പോലിസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചു.

RELATED STORIES

Share it
Top