വിരമിച്ച അബ്ദുല്‍ കരീം കെപിഎസ് ഇനി അബ്ദുല്‍ കരീം ഐപിഎസ്

പെരിന്തല്‍മണ്ണ: വിരമിച്ച അബ്ദുല്‍ കരീം കെപിഎസ് ഇനി അബ്ദുല്‍ കരീം ഐപിഎസ്. ഒന്നേകാല്‍ വര്‍ഷം മുമ്പ് പോലിസ് യൂനിഫോം ഉപേക്ഷിച്ച അബ്ദുല്‍കരീം ഒരു നിയോഗംപോലെ വീണ്ടും പോലിസ് യൂനിഫോമിലെത്തുകയാണ്. കോഴിക്കോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്പിയായിരിക്കെ കഴിഞ്ഞവര്‍ഷം കാക്കിയഴിച്ചുവച്ച പെരിന്തല്‍മണ്ണ സ്വദേശി യു അബ്ദുല്‍കരീമാണ് ഐപിഎസ് പദവിലഭിച്ചതോടെ വീണ്ടും ല്‍പാലിസ് യൂണീഫോമിലെത്തുന്നത്. 2017 ജനുവരിയില്‍ ലഭിക്കേണ്ടിയിരുന്ന ഐപിഎസ് പദവിയാണ് ഒന്നവര്‍ഷം വൈകിവന്നിരിക്കുന്നത്. 12 എസ്പിമാര്‍ക്ക് ഐപിഎസ് പദവി നല്‍കി സര്‍ക്കാര്‍ ഉത്തരവുണ്ടായി. അങ്ങാടിപ്പുറം ചത്തോളിക്കുന്ന് സ്വദേശിയായ അബ്ദുല്‍കരീമിന് നേരത്തേ രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലും ലഭിച്ചിട്ടുണ്ട്. തേഞ്ഞിപ്പാലം എസ്‌ഐ ആയിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം. ഒട്ടേറെ പ്രധാന കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. തിരൂര്‍, തളിപ്പറമ്പ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായിരുന്നു. മലപ്പുറം അഡ്മിനിസ്‌ട്രേഷന്‍, ക്രൈം റിക്കോര്‍ഡ്സ് ബ്യുറോ എന്നിവിടങ്ങളിലും ഡിവൈഎസ്പിയായി സേവനം ചെയ്തു. തിരുവനന്തപുരത്ത് ഐടി സെല്‍ മേധാവിയായാണ് എസ്പിയായി ആദ്യനിയമനം ലഭിച്ചത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ മൂന്നുവര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ആണ് സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നത്. 2021 ഏപ്രില്‍ വരെ ഇനി സേനയിലുണ്ടാകും. നസീമ ഭാര്യയും ഷിബില, സനില്‍, സനീദ് എന്നിവര്‍ മക്കളുമാണ്.RELATED STORIES

Share it
Top