വീരപ്പനെ വധിച്ച ഓഫീസര്‍ ഇനി കാശ്മീര്‍ ഗവര്‍ണറുടെ ഉപദേശകന്‍


ന്യൂഡല്‍ഹി: വിരമിച്ച ഐപിഎസ് ഓഫീസര്‍ കെ വിജയന്‍ കുമാറിനെ ജമ്മുകശ്മീര്‍ ഗവര്‍ണറുടെ ഉപദേശകനായി നിയമിച്ചു. മലയാളിയായി അദ്ദേഹം പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്.വീരപ്പനെ വധിച്ച പ്രത്യേക സംഘത്തിന്റെ മേധവിയും മാവോവാദി വിരുദ്ധ നീക്കങ്ങളില്‍ വിദഗ്ധനുമാണ് വിജയന്‍ കുമാര്‍.വിരമിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ സുരക്ഷ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം.പോലീസ് സേനയില്‍നിന്ന് വിരമിച്ചശേഷം  ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറി ബി.ബി. വ്യാസിനൊപ്പമാണ് വിജയകുമാറിനെയും ഉപദേശക പദവയില്‍ എത്തിച്ചിരിക്കുന്നത്. 1975 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍, 19982-001 കാലയളവില്‍ അതിര്‍ത്തി രക്ഷാസേന ഐജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും വളരെ നല്ല സംഘമാണ് ഒപ്പമുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.സിആര്‍പിഫ് തലവനായിരുന്ന വിജയകുമാര്‍ 2012ല്‍ ആണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

RELATED STORIES

Share it
Top