വിയറ്റ്‌നാം പ്രസിഡന്റ് അന്തരിച്ചു

ഹാനോയ്: വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ദൈ ക്വാങ് അന്തരിച്ചു. ഹാനോയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. 61 വയസ്സായിരുന്നു. ഗുരുതര രോഗബാധയെ തുടര്‍ന്ന് വിദഗ്ധ ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ലെന്ന് സൈനിക ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2016 ഏപ്രിലിലാണ് ക്വാങ് വിയറ്റ്‌നാം പ്രസിഡന്റായി സ്ഥാനമേറ്റത്. നേരത്തേ രാജ്യത്തെ ആഭ്യന്തര സുരക്ഷാമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചശേഷമായിരുന്നു മന്ത്രിസ്ഥാനത്തെത്തിയത്.

RELATED STORIES

Share it
Top