വിമാന യാത്രാവിലക്ക് നേരിടുന്ന ടിഡിപി എംപി യൂറോപ്പിലേക്ക് പറന്നുഹൈദരാബാദ്: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ടിഡിപി എംപി ജെ സി ദിവാകര്‍ റെഡ്ഡി കുടുംബസമേതം അവധിക്കാലം ആഘോഷിക്കാന്‍ യൂറോപ്പിലേക്കു പോയി. യൂറോപ്പ് സന്ദര്‍ശനം നേരത്തേ നിശ്ചയിച്ചതാണെന്ന് എംപിയുടെ സഹോദരന്‍ ജെ സി പ്രഭാകര്‍ റെഡ്ഡി അറിയിച്ചു. താനും യൂറോപ്യന്‍ പര്യടനത്തിനു പോവേണ്ടതായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അതിനായില്ലെന്നും അദ്ദേഹം പറഞ്ഞു.ദിവാകര്‍ റെഡ്ഡി യൂറോപ്പില്‍ എവിടെയാണ് അവധിക്കാലം ആഘോഷിക്കുന്നതെന്ന് പ്രഭാകര്‍ റെഡ്ഡി വെളിപ്പെടുത്തിയില്ല. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് എംപിക്ക് വിമാനക്കമ്പനികള്‍ ഒന്നടങ്കം ഇന്ത്യയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഈ മാസം 15നാണ് വിലക്കിന് ആസ്പദമായ സംഭവം.

RELATED STORIES

Share it
Top