വിമാനയാത്രയില്‍ മൊബൈല്‍ പവര്‍ ബാങ്കുകള്‍ക്ക് വിലക്ക്

തിരുവനന്തപുരം: ബ്രാന്റഡ് കമ്പനികളുടേതല്ലാത്ത പ്രാദേശികമായി നിര്‍മിച്ച മൊബൈല്‍ പവര്‍ ബാങ്കുകള്‍ വിമാന യാത്രകളില്‍ ഉപയോഗിക്കുന്നതിന് വിലക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ ബാറ്ററിയും സര്‍ക്യൂട്ട് ഘടകങ്ങളും ഉപയോഗിച്ചാണ് പ്രാദേശിക നിര്‍മാതാക്കള്‍ പവര്‍ ബാങ്കുകള്‍ നിര്‍മിക്കുന്നത്. ഭാരം കൂട്ടുന്നതിനും പൊള്ളയായ ഭാഗം നിറയ്ക്കുന്നതിനുമായി വാള്‍പുട്ടിയും ചേര്‍ക്കാറുണ്ട്. വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്‌കാന്‍ ചെയ്യുമ്പോള്‍ ഇത്തരം പവര്‍ ബാങ്കുകള്‍ സ്‌ഫോടകവസ്തുവിന് സമാനമായ രൂപം കാണിക്കുകയും ഇതിലുള്ള സര്‍ക്യൂട്ട് സ്‌ക്രീനിങ് വേളയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണ് ഇവ നിരോധിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top