വിമാനത്തില്‍ പ്രസവം; കുട്ടിക്ക് ആജീവനാന്ത യാത്രാസൗജന്യംന്യൂഡല്‍ഹി: പറക്കുന്ന വിമാനത്തില്‍ യുവതി പ്രസവിച്ചു. വിമാനത്തില്‍ പിറവിയെടുത്ത കുട്ടിക്ക് വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് ആജീവനാന്ത യാത്രാ സൗജന്യം അനുവദിച്ചു. ഇന്നലെ  ദമ്മാമില്‍നിന്നു കൊച്ചിയിലേക്ക് പറന്ന ജെറ്റ് എയര്‍ വിമാനത്തിലാണ് കുഞ്ഞ് പിറന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു പ്രസവം. വിമാനം അറബിക്കടലിനു മുകളില്‍ എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.കേരളത്തിലേക്ക് യാത്ര ചെയ്ത നഴ്‌സിന്റെ സഹായത്തോടെയായിരുന്നു പ്രസവം. പ്രസവം കഴിഞ്ഞതോടെ വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു.  വിമാനമിറങ്ങിയ ഉടനെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 മിനിറ്റ് വൈകിയാണ് വിമാനം  കൊച്ചിയിലെത്തിയത്.

RELATED STORIES

Share it
Top