വിമാനത്താവള മേഖലയില്‍ പുല്ലും വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചു

മട്ടന്നൂര്‍: പറക്കാന്‍ തയ്യാറായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്തെ രണ്ടാമത്തെ ഗ്രീന്‍ എര്‍പോര്‍ട്ടായ കണ്ണൂര്‍ വിമാനത്താവള പരിസരത്ത് പുല്ലും വൃക്ഷത്തൈകളും വച്ചുപിടിപ്പിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലെത്തി.
റണ്‍വേയ്ക്ക് സമീപം പുല്ലും പദ്ധതിപ്രദേശത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് വൃക്ഷത്തൈകളുമാണ് വച്ചുപിടിപ്പിക്കുന്നത്. റണ്‍വേ, എയര്‍ കണ്‍ട്രോള്‍ കെട്ടിടം, ടെര്‍മിനല്‍ ബില്‍ഡിങ് എന്നിവയുടെ സമീപം ഒഴിഞ്ഞ കിടക്കുന്ന സ്ഥലത്തും പുല്‍ചെടികളും നടുന്നു. കാര്‍ പാര്‍ക്കിങ് ഏരിയയിലും പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തും കൊന്ന,
മണിമരുതിന്റെ തൈകളുമാണ് വച്ചുപിടിപ്പിക്കുന്നത്. പക്ഷികള്‍ ഉള്‍പ്പെടെ ചേക്കേറാതിരിക്കാനാണ് പഴവര്‍ഗ ചെടികള്‍ ഒഴിവാക്കിയത്. കണ്ണവം വനത്തില്‍നിന്ന് ആദ്യഘട്ടത്തില്‍ 20,000ത്തിലധികം വൃക്ഷത്തൈകള്‍ ഇവിടെ എത്തിച്ചിരുന്നു.
പദ്ധതിപ്രദേശത്തെ മണ്ണൊലിപ്പ് തടയാന്‍ രാമച്ചവും വച്ചുപിടിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം  ആരംഭിക്കുന്നതിനു മുമ്പ് ഈ പ്രവൃത്തി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

RELATED STORIES

Share it
Top