വിമാനത്താവളത്തിലേക്ക് വെള്ളം; പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു

കൊണ്ടോട്ടി: ചീക്കോട് കുടിവെളള പദ്ധതിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കുടിവെളളമെത്തിക്കുന്നതിന് പെപ്പ് സ്ഥാപിക്കാനുളള നീക്കം രാഷ്്ട്രീയപാര്‍ട്ടികളും നാട്ടുകാരും തടഞ്ഞ് കൊടിനാട്ടി. വിമാനത്താവള റോഡ് ഹജ്ജ് ഹൗസിന് വിളപ്പാട് അകലെയായണ് ചാലുകീറി പെപ്പിടാന്‍ ശ്രമം നടന്നത്. ഇതിനായി പൈപ്പുകള്‍ രണ്ടുമാസം മുമ്പ് തന്നെ വിമാനത്താവള പരിസരത്ത് എത്തിച്ചിരുന്നു.
ചീക്കോട് കുടിവെളള പദ്ധതി വഴി നാട്ടുകാര്‍ക്ക് കുടിവെളളമെത്തിക്കാതെ വിമാനത്താവളത്തിലേക്ക് വെ—ളളമെത്തിക്കുന്നതിനെതിരെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തിയത്. കൊണ്ടോട്ടി നഗരസഭയും, പുളിക്കല്‍ പഞ്ചായത്തും നേരത്തെ തന്നെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പിലെ ടാങ്കില്‍ നിന്നാണു വിമാനത്താവളത്തിലേക്ക് വെളളമെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ നിന്നും ആറര കിലോമീറ്റര്‍ ചാലുകീറി പൈപ്പിടാനാണ് ശ്രമം.ചാലുകീറി ഉടനെ പൈപ്പിടാനുളള ശ്രമമാണ് നാട്ടുകാരും വിവിധ രാഷ്ട്രീയപാര്‍ട്ടികളും തടഞ്ഞത്. ഇതോടെ ചാലുമൂടാനാവാതെ തൊഴിലാളികള്‍ പിന്മാറി.
ആറരകോടിയാണ് വാട്ടര്‍അഥോറിറ്റിക്ക് കുടിവെളളമെത്തിക്കാനായി എയര്‍പോ ര്‍ട്ട് അഥോറിറ്റി നല്‍കിയത്. എന്നാല്‍ ചീക്കോട് പദ്ധതി പൂര്‍ണമായും പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് ആരംഭിച്ചത്. കോടികള്‍ ചിലവഴിച്ചിട്ടും കുടിവെളളമെത്തിക്കാ ന്‍ അധികൃതര്‍ക്കായിട്ടില്ല. ആയതിനാലാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. മുസ്്‌ലിംലീഗ്, സിപിഎം, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടികള്‍ നാട്ടി പ്രതിഷേധിച്ചതോടെ പൈപ്പിടല്‍ നിര്‍ത്തിവെച്ചു.

RELATED STORIES

Share it
Top