വിമാനത്താവളങ്ങളുടെ വികസനം : ഭൂമിയേറ്റെടുക്കലുമായി മുന്നോട്ട് പോവുമെന്നു മുഖ്യമന്ത്രിതിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിന് ഭൂമിയേറ്റെടുക്കലിനു കാര്യമായ എതിര്‍പ്പുണ്ടെന്നും തടസ്സങ്ങളെല്ലാം ഒഴിവാക്കി ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോവാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കോഴിക്കോട് വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടിരുന്നു. നിലവിലെ വി—മാനത്താവള സൗകര്യങ്ങള്‍ നേരത്തെയുള്ള ആവശ്യങ്ങള്‍ക്കനുസരിച്ചാണു നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. തിരുവനന്തപുരത്ത് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ തന്നെ ഭൂമിയേറ്റെടുക്കല്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നു. ഈ സമീപനത്തില്‍ തിരുത്തല്‍ വരുത്തണം. വികാരത്തോടൊപ്പം നിന്നാല്‍ വിമാനത്താവള വികസനം ഉണ്ടാവില്ല. കലക്ടര്‍ ഭൂമിയേറ്റെടുക്കലിനു നടപടികള്‍ തുടങ്ങിയപ്പോള്‍ ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. എന്നുകരുതി നടപടികള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. നിയമപരമായ നടപടികള്‍ മുന്നിലുണ്ട്. എന്നാല്‍ സംഘര്‍ഷാവസ്ഥയില്ലാതെ സഹകരണത്തിലൂടെ ഭൂമിയേറ്റെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം പേട്ട വില്ലേജില്‍പ്പെട്ട 18 ഏക്കര്‍ സ്ഥലത്തെക്കുറിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

RELATED STORIES

Share it
Top