വിമാനത്താവളങ്ങളില്‍ ഇനി മിതമായ നിരക്കില്‍ ചായയും കടിയും

ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ ഉടമയിലുള്ള വിമാനത്താവളങ്ങളില്‍ ചായയും പലഹാരങ്ങളും മിതമായ വിലയില്‍ പ്രത്യേക കൗണ്ടറുകളില്‍ ലഭ്യമാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. യാത്രക്കാരുടെ സൗകര്യത്തിനായി ചില പാനീയങ്ങളും കുടിവെള്ളവും മിതമായ നിരക്കില്‍ കൗണ്ടറുകളില്‍ നിന്നു കൊടുത്തുതുടങ്ങിയെന്ന് എഎഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിമാനത്താവളങ്ങളില്‍ യാത്രക്കാരില്‍ നിന്ന് ഭക്ഷണ-പാനീയങ്ങള്‍ക്ക് കൂടിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഈ നടപടി. സ്വകാര്യമേഖലയിലുള്ള ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നീ വിമാനത്താവളങ്ങള്‍ ഒഴികെ രാജ്യത്തെ 90ലേറെ വിമാനത്താവളങ്ങളിലെ കൗണ്ടറുകളില്‍ ചായയും പലഹാരങ്ങളും ലഭ്യമായിരിക്കുമെന്നും എഎഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top