വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: യാത്രാമധ്യേ എയര്‍ഇന്ത്യയുടെയും എയര്‍ വിസ്താരയുടെയും വിമാനങ്ങള്‍ നേര്‍ക്കുനേര്‍. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മുംബൈ വ്യോമപരിധിയില്‍വച്ച് ഫെബ്രുവരി 7നാണ് സംഭവം. എയര്‍ഇന്ത്യയുടെ മുംബൈ-ഭോപാല്‍ എഎല്‍ 631 വിമാനവും വിസ്താരയുടെ ഡല്‍ഹി-പൂനെ യുകെ 997 വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. ഏകദേശം 100 അടി മാത്രം വ്യത്യാസത്തില്‍ ഇരുവിമാനങ്ങളും എത്തിയെന്നാണ് വിവരം. വിസ്താര വിമാനത്തോട് 29,000 അടി ഉയരത്തിലും എയര്‍ഇന്ത്യ വിമാനത്തോട് 27,000 അടി ഉയരത്തിലും പറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ വിസ്താരയുടെ പൈലറ്റുമാരോട് വിശദീകരണം തേടി. എന്നാല്‍, പൈലറ്റുമാര്‍ ദൂരപരിധി ലംഘിച്ചിട്ടില്ലെന്നാണ് വിസ്താര എയര്‍ലൈന്‍സിന്റെ വാദം. വിമാനങ്ങള്‍ നൂറ് അടി മാത്രം അകലത്തിലെത്തിയ ഉടനെ ട്രാഫിക് കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തില്‍ അലാം മുഴങ്ങി. കോക്പിറ്റുകളില്‍ സിഗ്‌നല്‍ എത്തി. തുടര്‍ന്ന് പൈലറ്റുമാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തി യാത്രാപഥം മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top