വിമാനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ:ഫ്‌ളോറിഡയില്‍ ഫ്‌ളൈറ്റ് സ്‌കൂളിലെ പരിശീലന വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19കാരിയായ ഇന്ത്യന്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യക്കാരിയായ നിഷ സെജ്വാള്‍ (19), ജാര്‍ജ് സാഞ്ചസ് (22), റാല്‍ഫ് നൈറ്റ് (72) എന്നിവരാണു മരിച്ചത്.
ഫ്‌ളോറിഡ മിദൈറിലെ ഫ്‌ളൈറ്റ് സ്‌കൂളിലാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിശീലനം നടത്തുന്നതിനിടെ രണ്ടു ചെറിയ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
മിയാമിയിലെ ഡീന്‍ ഇന്റര്‍നാഷനല്‍ ഫ്‌ളൈറ്റ് സ്‌കൂളിന്റെ പൈപര്‍ പി.എ.34, സെസ്‌ന 172 എന്നീ വിമാനങ്ങളാണ് ഇവ. 2നിഷയുടെ ഫേസ്ബുക്ക് പേജില്‍ നിന്നുള്ള വിവരപ്രകാരം, 2017 സപ്തംബറിലാണ് നിഷ ഫ്‌ളൈറ്റ് സ്‌കൂളില്‍ ചേര്‍ന്നത്.

RELATED STORIES

Share it
Top