വിമാനങ്ങളും വിമാനത്താവളങ്ങളും സുരക്ഷാ ഓഡിറ്റിന് വിധേയമാക്കും

ന്യൂഡല്‍ഹി: വിമാനങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ സുരക്ഷാ ഓഡിറ്റിന് വിധേയമാക്കാന്‍ ഉത്തരവിട്ട് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു. അടുത്തിടെ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടുണ്ടായ ചില സംഭവങ്ങള്‍ക്കിടെയാണ് ഇങ്ങനെയൊരുത്തരവ്.
കാബിനിലെ വായുമര്‍ദം നിയന്ത്രിക്കാനുള്ള സ്വിച്ച് ഓണാക്കാന്‍ വിമാന ജോലിക്കാര്‍ മറന്നതിനാല്‍ മുംബൈയില്‍ നിന്നു ജയ്പൂരിലേക്കു പോവുകയായിരുന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് വായില്‍ നിന്നും ചെവിയില്‍ നിന്നും രക്തസ്രാവം ഉണ്ടായി. ഈയൊരു സംഭവം ഉണ്ടായ അതേ ദിവസമാണു മന്ത്രിയുടെ ഉത്തരവ്. സുരക്ഷാ ഓഡിറ്റ് ഉടനടി തുടങ്ങാനും അതു സംബന്ധിച്ച റിപോര്‍ട്ട് തനിക്കു മുമ്പാകെ 30 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും മന്ത്രി ഉത്തരവിട്ടു.

RELATED STORIES

Share it
Top