വിമാനം വൈകിയത്് ഒരുദിവസം; ഭക്ഷണംപോലും നല്‍കിയില്ലെന്ന്

അബൂദബി: അബൂദബിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് 172 യാത്രക്കാരുമായി പോവേണ്ടിയിരുന്ന ഐഎക്‌സ് 538 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിയത് മണിക്കൂറുകള്‍. വെള്ളിയാഴ്ച രാത്രി 9.10ന് ആണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഈ സമയത്തില്‍ ചെറിയ മാറ്റമുള്ളതായി കമ്പനി യാത്രക്കാരെ അറിയിച്ചു. തുടര്‍ന്ന് രാത്രി 11.55ന് വിമാനം പുറപ്പെടുമെന്ന അറിയിപ്പും നല്‍കി. ഇതു കണക്കാക്കി യാത്രക്കാര്‍ എത്തിയെങ്കിലും അറിയിപ്പൊന്നുമില്ലാതെ വീണ്ടും വൈകുകയായിരുന്നു. ഇതോടെ പുലര്‍ച്ചെ ഒന്നരവരെ വിമാനത്തില്‍ തന്നെ യാത്രക്കാര്‍ക്ക് ഇരിക്കേണ്ടിവന്നു. ഇതിനിടയില്‍ ഭക്ഷണംപോലും നല്‍കിയില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.
സാങ്കേതിക തകരാറാണ് കാരണമായി കമ്പനി ആദ്യം അറിയിച്ചത്. പിന്നീട് യാതൊരുവിധത്തിലുള്ള അറിയിപ്പും ലഭിച്ചില്ല. വിസ കഴിഞ്ഞ് മടങ്ങുന്നവരും വിസിറ്റിങ് വിസയില്‍ വന്നവരുമായ 36ഓളം യാത്രക്കാരോട് വിമാനത്താവളത്തിലെ ലോബിയില്‍ തന്നെ കഴിയാനാണു നിര്‍ദേശിച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യയുടെ അബൂദബി മാനേജര്‍ രഞ്ജന്‍ ദത്ത പറഞ്ഞു.

RELATED STORIES

Share it
Top