വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടുമെന്ന് ബിപ്ലവ് ദേവ്

അഗര്‍ത്തല:വിമര്‍ശനത്തിലൂടെയും പരിഹാസത്തിലൂടെയും സര്‍ക്കാരിന് ഹാനിവരുത്താന്‍ ശ്രമിക്കുന്ന നഖങ്ങള്‍ ചീന്തി കളയുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്. ബിപ്ലബ് ദേബല്ല സര്‍ക്കാര്‍, ജനങ്ങളാണ് സര്‍ക്കാര്‍. ജനത്തിനുമേല്‍ കൈകടത്താന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടുമണിക്ക് ചന്തയിലെത്തിക്കുന്ന പാവയ്ക്ക ഒന്‍പതുമണിയാകുമ്പോഴേക്കും നഖത്തിന്റെ പോറലേറ്റ് വാടിപ്പോകും.എന്റെ സര്‍ക്കാര്‍ അങ്ങനെയല്ല. അധികാരത്തില്‍ നഖത്തിന്റെ പാടുകള്‍ അവശേഷിക്കാന്‍ അനുവദിക്കില്ല. അത്തരം അനുഭവമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ നഖങ്ങള്‍ മുറിച്ചുമാറ്റുമെന്നുമാണ് ബിപ്ലബ് പറഞ്ഞത്.

RELATED STORIES

Share it
Top