വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കാംപയിന്‍: സ്വാഗതസംഘം രൂപീകരിച്ചു

മലപ്പുറം: “നിര്‍ത്തൂ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍’ എന്ന സന്ദേശത്തില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നടത്തുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. നവംബര്‍ 6ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡന്റ് മെഹറുന്നിസ ഖാനും (രാജസ്ഥാന്‍) കാംപയിന്‍ ദേശീയ വൈസ് പ്രസിഡന്റ് കുംകും ബെന്നും (ഗുജറാത്ത്) ഉദ്ഘാടനം ചെയ്യും. സാമൂഹിക-സാംസ്‌കാരികരംഗത്തെ വിവിധ വനിതാ നേതാക്കള്‍ പങ്കെടുക്കും.
സ്വാഗതസംഘ രൂപീകരണ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ സുഹ്‌റാബി ഉദ്്ഘാടനം ചെയ്തു. കെ കെ റൈഹാനത്ത് (രക്ഷാധികാരി), എന്‍ കെ സുഹ്‌റാബി (ചെയര്‍പേഴ്‌സണ്‍), സല്‍മ സാലിഹ് (ജനറല്‍ കണ്‍വീനര്‍), റംല വണ്ടൂര്‍ (സ്‌റ്റേജ്), സുനിയ സിറാജ് (രജിസ്‌ട്രേഷന്‍), സല്‍മ (റിസപ്ഷന്‍), ആരിഫ (ഫുഡ്), സൈഫുന്നിസ (മീഡിയ), ആബിദ (വോളന്റിയേഴ്‌സ്), റംസിയ (പ്രചാരണം), കെ ലസിത, മേരി എബ്രഹാം, മഞ്ജുഷ (കാസര്‍കോട്), ചന്ദ്രിക (ആലപ്പുഴ), വനജ ഭാരതി, ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍, ജമീല (വയനാട്), കെ പി സുഫീറ, ആരിഫ (മലപ്പുറം), നസീമ (തൃശൂര്‍) എന്നിവരടങ്ങിയ 101 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.

RELATED STORIES

Share it
Top