വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മുണ്ടക്കയം മേഖലാ കണ്‍വന്‍ഷന്‍

എരുമേലി:വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മുണ്ടക്കയം മേഖലാ കണ്‍വന്‍ഷന്‍ എരുമേലി ശ്രീനിപുരം എസ്ഡിപിഐ ഓഫിസില്‍ വച്ച് നടത്തി. എസ്ഡിപിഐ  ജില്ലാ സെക്രട്ടറി കെ യു അലിയാര്‍ ഉദ്ഘാടനം ചെയ്തു. വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ്  ജില്ലാ പ്രസിഡന്റ് റസിയ ഷെഹീര്‍ മുഖ്യപ്രഭാഷണം നടത്തി.
സബീന അനസ്, ഷംല സുധീര്‍, റജുല അഹമ്മദ്  സംസാരിച്ചു. നൂറ് കണക്കിന് വനിതകള്‍ പങ്കെടുത്തു.തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്നു.    സബീന അനസ് (പ്രസിഡന്റ്), ബുഷ്‌റ അന്‍വര്‍ (സെക്രട്ടറി), മുബീന ഷിനാജ് (ഖജാന്‍ജി), ഷംല അലിയാര്‍ (വൈസ് പ്രസിഡന്റ്) നിഷാ മോള്‍ (ജോ: സെക്രട്ടറി) എന്നിവരാണ്്് മുണ്ടക്കയം മേഖല ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.

RELATED STORIES

Share it
Top