വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംഘം മൂന്നാര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചുമൂന്നാര്‍: മൂന്നാറില്‍ സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈ നേതാക്കളെ  വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്  നേതാക്കള്‍ സന്ദര്‍ശിച്ചു. പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തുന്ന സമരം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണെന്നു വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അടിസ്ഥാന വിഭാഗമായ തൊഴിലാളി വര്‍ഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നതുവരെ ഈ സമരം ഏറ്റെടുക്കാന്‍ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്. അതോടൊപ്പം സമരഞ്ഞെ അപഹാസ്യമാക്കി ഇല്ലാതാക്കാന്‍ സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച മന്ത്രി മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുവാനും ഇടത് സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ആവശ്യപെട്ടു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന, ജില്ലാ നേതാക്കള്‍ പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

RELATED STORIES

Share it
Top