വിമതര്‍ വളഞ്ഞ സൈനിക താവളം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു

ദമസ്‌കസ്: കിഴക്കന്‍ ദമസ്‌കസിന്റെ പ്രാന്ത പ്രദേശത്ത് വിമതരുടെ നിയന്ത്രണത്തിലുള്ള സൈനികത്താവളം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചതായി ഔദ്യോഗിക മാധ്യമങ്ങളും സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘവും അറിയിച്ചു. കിഴക്കന്‍ ഗൂത്തയിലെ ഹറസ്ത പ്രവിശ്യയില്‍ വിമതരുടെ വലയത്തിലായിരുന്ന താവളത്തിലേക്ക് ഞായറാഴ്ചയോടെ സിറിയന്‍ സൈനിക വാഹനങ്ങള്‍ പ്രവേശിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഡിസംബര്‍ 31 മുതല്‍ സൈനികത്ത ാവളം വിമത സംഘടനകളായ അഹ്്്‌റാര്‍ അല്‍ഷാം, അല്‍റഹ്്മാന്‍ സംഘങ്ങള്‍ വളഞ്ഞിരിക്കുകയായിരുന്നു. മേഖലയില്‍ ഒരാഴ്ചയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ 160 ഓളം സര്‍ക്കാര്‍-വിമത സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനായി നവംബറില്‍ സൈനികത്താവളം കൈയേറിയിരുന്നു. കിഴക്കന്‍ ഗൂത്തയില്‍ വ്യോമാക്രമണം നടത്താന്‍ സൈനികര്‍ ഈ താവളമായിരുന്നു ഉപയോഗിച്ചിരുന്നത്. വിമതനിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയ്ക്കു നേരെ 2013 മുതല്‍ സിറിയന്‍ സര്‍ക്കാര്‍ ഉപരോധത്തിലാണ്.  ഇദ്‌ലിബ് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും സൈന്യം പിടിച്ചെടുത്തതായി മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.  ഇദ്‌ലിബില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു കുട്ടികളടക്കം 21 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു.

RELATED STORIES

Share it
Top