'വിഭാഗീയതയ്ക്ക് വഴിവയ്ക്കുന്ന പ്രതിഷേധങ്ങള്‍ അരുത്'

മലപ്പുറം: കഠ്‌വ പെണ്‍കുട്ടിക്കൊപ്പം രാജ്യത്തിന്റെ മനസ്സാക്ഷി ഒറ്റക്കെട്ടായി ഉള്ളപ്പോള്‍ ആ ഐക്യദാര്‍ഢ്യത്തില്‍ വിള്ളല്‍ വരുത്തുംവിധവും സമാധാന അന്തരീക്ഷത്തിനു കോട്ടമുണ്ടാക്കുന്ന തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ അനഭിലഷണീയമാണെന്നു മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കഠ്‌വ പെണ്‍കുട്ടിക്കു നീതി ഉറപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ക്കു മുസ്‌ലിംലീഗും മുന്നിട്ടിറങ്ങുകയാണ്.  രോഷവും സങ്കടവും പ്രതിഷേധവുമെല്ലാം വഴിവിട്ട രീതിയില്‍ പ്രകടിപ്പിക്കുന്നതു പൊതുസമൂഹത്തിനു ദ്രോഹകരമാവുന്നതു ദൗര്‍ഭാഗ്യകരമാണ്. സമാധാനഭംഗവും വിഭാഗീയതയും സൃഷ്ടിക്കും വിധമുള്ള നിരുത്തരവാദപരമായ സമരമാര്‍ഗങ്ങളില്‍ പങ്കാളികളാവുന്ന സാഹചര്യം ഉണ്ടാവരുതെന്നും തങ്ങള്‍ പറഞ്ഞു.

RELATED STORIES

Share it
Top