വിഭാഗീയതകളില്ലാത്ത സമൂഹം ആര്‍എംപിയുടെ ലക്ഷ്യം

വടകര: കമ്യൂണിസ്റ്റ് ആശയത്തോടൊപ്പം ജാതിവ്യവസ്ഥയില്ലാത്ത സമൂഹവും കെട്ടിപ്പെടുക്കുകയെന്നതാണ് ലക്ഷ്യംവയ് ക്കുന്നതെന്ന് ആര്‍എംപിഐ ദേശീയ ജനറല്‍സെക്രട്ടറി മംഗത്‌റാം പസ്‌ല. ഓര്‍ക്കാട്ടേരിയില്‍ ടി പി ചന്ദ്രശേഖരന്റെ  6ാം  രക്തസാക്ഷിത്വ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എംപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പി പ്രകാശന്‍ അധ്യക്ഷനായി.  ആര്‍എംപിഐ ദേശീയ ചെയര്‍മാന്‍ കെ ഗംഗാധര്‍, കേന്ദ്രകമ്മിറ്റിയംഗം ഹര്‍കമല്‍സിങ്, രാജേന്ദ്രപരഞ്ജപൈ, കെ സി ഉമേഷ് ബാബു, കെ എസ് ഹരിഹരന്‍, എന്‍ വേണു, കെ കെ രമ, ടി എല്‍ സന്തോഷ്, പി കുമാരന്‍കുട്ടി, പി പി മോഹനന്‍, പേരൂര്‍ക്കട മോഹനന്‍, കെ കെ കുഞ്ഞിക്കണാരന്‍, കെ കെ മാധവന്‍ സംസാരിച്ചു.
നേരത്തെ വെള്ളികുളങ്ങരയില്‍ നിന്ന് ചുവപ്പുസേന പരേഡും പൊതു പ്രകടനവും നടന്നു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top