വിഭജിച്ച് ഭരിക്കാനുള്ള ബിജെപി ശ്രമം ചെറുക്കും; മാണിക് സര്‍ക്കാര്‍

അഗര്‍ത്തല: ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമം ചെറുത്ത്‌തോല്‍പ്പിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുരയില്‍ ഇടതുപക്ഷം ശക്തമാണ്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിലെയും ത്രിപുരയിലെയും ഇടതുപക്ഷ സര്‍ക്കാരുകളെ തോല്‍പ്പിച്ച് ഇന്ത്യയെ സിപിഎം മുക്തമാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയ്ക്കാണ് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ മറുപടി നല്‍കിയത്.ഇടതുപക്ഷ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും ചെറുത്ത്‌തോല്‍പ്പിക്കും.ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാനം ശക്തമാണ്.ജാതിയുടെയും മതത്തിന്റെയും വര്‍ഗങ്ങളുടെയും പേരില്‍ വിഭജിച്ച് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അടുത്ത ഞായറാഴ്ചയാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് ദുര്‍ബലമായതിനാല്‍ ഇത് ആദ്യമായി ബിജെപിയാണ് സിപിഎമ്മിന്റെ പ്രധാന എതിരാളി.

RELATED STORIES

Share it
Top