വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യന്‍ യുവനിര; മായങ്ക് അഗര്‍വാളിന് സെഞ്ച്വറി


ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനോട് തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ വിന്‍ഡീസ് എ ടീമിനെ ഏഴ് വിക്കറ്റിനാണ് മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 49.1 ഓവറില്‍ 221 റണ്‍സിന് കൂടാരം കയറ്റിയ ഇന്ത്യ മറുപടി ബാറ്റിങില്‍ 38.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളിന്റെ (112) ബാറ്റിങാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ശുബ്മാന്‍ ഗില്‍ (58) അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിരയെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ് ചാഹറിന്റെ ബൗളിങാണ് തകര്‍ത്തത്. 10 ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹറിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ശര്‍ദുല്‍ ഠാക്കൂര്‍, വിജയ് ശങ്കര്‍, ക്രുണാല്‍ പാണ്ഡ്യ, ഖലീല്‍ അഹ്മദ് എന്നിവര്‍ ഓരോ വിക്കറ്റും  പങ്കിട്ടു. വിന്‍ഡീസ് നിരയില്‍ ഡോവോന്‍ തോമസ് (64*) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.

RELATED STORIES

Share it
Top