വിന്‍ഡീസിനെതിരായ ട്വന്റി20യില്‍ ലോക ഇലവനെ മോര്‍ഗന്‍ നയിക്കുംലണ്ടന്‍: വിന്‍ഡീസിനെതിരായ ട്വന്റി20 മല്‍സരത്തിനുള്ള ലോക ഇലവനെ ഇയാന്‍ മോര്‍ഗന്‍ നയിക്കും. വെസ്റ്റ് ഇന്‍ഡീസില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന ക്രിക്കറ്റ് മൈതാനങ്ങളുടെ പുനര്‍നിര്‍മാണത്തിനായാണ് മല്‍സരം നടത്തുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യയും ദിനേഷ് കാര്‍ത്തികുമാണ് ലോക ഇലവനുവേണ്ടി കളിക്കുന്നത്. ഐസിസി അന്താരാഷ്ട്ര പദവി നല്‍കിയിട്ടുള്ള മല്‍സരത്തിനുള്ള വിന്‍ഡീസ് ടീമിനെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റാണ് നയിക്കുന്നത്. ക്രിസ് ഗെയ്ല്‍, മര്‍ലോണ്‍ സാമുവല്‍സ്, ആന്ദ്ര റസല്‍, സാമുവല്‍ ബദ്രി തുടങ്ങിയ പ്രമുഖ താരങ്ങള്‍ വിന്‍ഡീസ് നിരയില്‍ കളിക്കും. ലോക ഇലവന്‍ ടീം: ഇയാന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, മിച്ചല്‍ മഗ്ലെങന്‍, ഹര്‍ദിക് പാണ്ഡ്യ, തിസാര പെരേര, റാഷിദ് ഖാന്‍, ലൂക്ക് റോഞ്ചി, ഷാഹിദ് അഫ്രീദി, ഷുഹൈബ് മാലിക്, ഷക്കീബ് അല്‍ ഹസന്‍, തമിം ഇക്ബാല്‍.

RELATED STORIES

Share it
Top