വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കടലുണ്ടിപ്പുഴയോരം ഒരുങ്ങുന്നു

തേഞ്ഞിപ്പലം: വള്ളിക്കുന്നിലെ കടലുണ്ടി പുഴയോരത്ത് ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ തേടി മണ്ഡലം എം എ ല്‍എ പി അബ്ദുല്‍ ഹമീദിന്റ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് ഉേദ്യാഗസ്ഥര്‍ കടലുണ്ടി പുഴയോര പ്രദേശത്ത് പരിശോധന നടത്തി.
വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പലം, വള്ളിക്കുന്ന്, മൂന്നിയൂര്‍ പഞ്ചായത്തുകളിലെ പുഴയുടെ തീരങ്ങളാണ് പ്രകൃതി ആസ്വാദകരുടെ കേന്ദ്രമാക്കാനും വിനോദ സഞ്ചാര മേഖലയാക്കാനും പദ്ധതി തയ്യാറാക്കുന്നത്.
ഇതിന്റെ മുന്നോടിയായായാണ് എം എ ല്‍എയുടെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ മണ്ഡലത്തിലെ കടലുണ്ടിപ്പുഴയുടെ തീരം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. മലനാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഴയോര ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ധേശിക്കുന്നത്.
മണ്ണാട്ടാംപാറ അണക്കെട്ട് മുതല്‍ കോട്ടക്കടവ് വരെ കടലുണ്ടി പുഴയില്‍ ബോട്ട് സര്‍വ്വീസ്,അരിയല്ലൂര്‍ തടിയന്‍ പറമ്പില്‍ ഹട്ട്, ദ്വീപ് ബ്യുട്ടിഫിക്കേഷന്‍, പെഡസ്റ്റല്‍ ബോട്ട് സര്‍വീസ്, അരിയല്ലൂര്‍ മുതിയം ബീച്ചിനോട് ചേര്‍ന്ന മുതിയം കായലില്‍ കായല്‍ നവീകരണം, കടലോര നടപ്പാത, ഹട്ട്, പെഡസ്റ്റല്‍ ബോട്ടിങ്, ഒലിപ്രംക്കടവ് ,കാഞ്ഞിരപൊറ്റ പൊറാഞ്ചേരി കൊട്ടാക്കടവ് എന്നിവിടങ്ങളില്‍ പുഴയോര പാത നവീകരിക്കല്‍, പുതുതായി പാത നിര്‍മിക്കല്‍, വ്യൂ പോയിന്റ് നിര്‍മാണം, ബാലത്തിരുത്തിയില്‍ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ അക്വേറിയങ്ങള്‍ സ്ഥാപിക്കല്‍,ദേശാടന പക്ഷി നിരീക്ഷണ കേന്ദ്രം, കടലുണ്ടി നഗരം, ഹീറോസ് നഗര്‍,കിഴയില്‍, ബാലത്തിരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ പുഴയോരത്ത് കൂടി ചുറ്റി നടന്നു കാണുന്നതിന് നടപ്പാത പുഴയുടെ തീരത്തെ പ്രകൃതിക്ക് ഇണങ്ങിയ ടൂറിസം പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്.
വള്ളിക്കുന്ന് അത്താണിക്കലില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ അലങ്കരിക്കല്‍ പദ്ധതിയുമുണ്ട്. ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഈ പദ്ധതി ഭരണാനുമതിക്കായി വകുപ്പ് മന്ത്രിക്ക് എംഎല്‍എ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പുഴയോരം പരിശോധിക്കാന്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്.

RELATED STORIES

Share it
Top