വിനോദസഞ്ചാര- വ്യാപാര മേഖലകളില്‍ പുത്തന്‍ ഉണര്‍വ്വ് പരസ്പരം പഴിചാരലല്ല പരിഹാരമാണ് ആവശ്യം: എസ് ഡിപിഐകല്‍പ്പറ്റ: നിലമ്പൂര്‍-നഞ്ചന്‍കോട്-വയനാട് റയില്‍പാത സംബന്ധിച്ച് ജനങ്ങളെ വിഡ്ഡികളാക്കുന്ന തരത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന പരസ്പരം പഴിചാരല്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി. പരിഹാരത്തിനുള്ള യോജിച്ച ശ്രമമാണ് ഉണ്ടാകേണ്ടത്. വയനാടിന്റെ റെയില്‍ എന്ന ചിരകാല സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുത്ത് ക്രിയാത്മകമായി ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പാത വയനാടിന്റെ ഭാവി വികസനത്തില്‍ വലിയ പങ്ക് വഹിക്കും. പ്രതേ്യകിച്ച് കാര്‍ഷിക രംഗത്തും വിനോദസഞ്ചാര-വ്യാപാര മേഖലകളിലും പുത്തന്‍ ഉണര്‍വ്വ് ഉണ്ടാക്കും.ബ്രിട്ടീഷ് ഭരണകാലത്ത് 1880ല്‍ മൈസൂര്‍ പീപ്പിള്‍സ് കൗണ്‍സിലാണ് കര്‍ണ്ണാടകയില്‍ നിന്നും വയനാട് വഴി കേരളത്തിലേയ്ക്കുള്ള റെയില്‍വെ ലൈനിനെക്കുറിച്ച് ആദ്യമായി ആലോചന നടക്കുന്നത്. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാത യാഥാര്‍ത്ഥ്യമാകാത്തതിന് പിന്നില്‍ മാറി ഭരിച്ച മുന്നണികള്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ വാര്യാട്, ഇ ഉസ്മാന്‍, ടി പോക്കര്‍, അഡ്വ.അയ്യൂബ്, പി ജമീല, എം ടി കുഞ്ഞബ്ദുല്ല, സുബൈര്‍ കല്‍പ്പറ്റ, കരീം മുട്ടില്‍ സംസാരിച്ചു.

RELATED STORIES

Share it
Top