വിനേഷ്് ഫോഗട്ട് ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ് ഫൈനലില്‍


ബിശ്‌കെന്‍(കിര്‍ഗിസ്താന്‍):  ഇന്ത്യയുടെ വനിതാഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ഗുസ്തി ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ഏഷ്യന്‍  ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒരു വെള്ളി മെഡല്‍ ഉറപ്പിച്ചു. 2014ലെ കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവായ വിനേഷ് ഇന്നലെ നടന്ന വനിതകളുടെ 50 കിലോ വിഭാഗത്തിന്റെ സെമി ഫൈനലില്‍ ജപ്പാന്റെ യുകി ഐറിയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. ഏഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ജേത്രി കൂടിയായ വിനേഷ് ഫൈനലില്‍ ചൈനയുടെ ചുന്‍ ലെയിയെ നേരിടും. മറ്റൊരു വനിതാതാരമായ സംഗീത 59 കിലോ വിഭാഗത്തിലെ ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്താന്റെ നബീറ ഇസിന്‍ബയേവയോട് 5-15 ന് പരാജയപ്പെട്ടു.  സംഗീത വെങ്കല മെഡലിനായി കൊറിയയുടെ ജിയൂന്‍ ഉമ്മുമായി മല്‍സരിക്കും. 82 കിലോ വിഭാഗത്തില്‍ മല്‍സരിച്ച ഇന്ത്യയുടെ ഹര്‍പ്രീത് സിങ് വെങ്കല മെഡല്‍ കഴുത്തിലണിഞ്ഞു. ഉസ്‌ബെക് താരം കാഷിംബെകോവിനെ 11-3ന് പരാജയപ്പെടുത്തിയാണ് വെങ്കലം സ്വന്തമാക്കിയത്. 55 കിലോയ്ില്‍ രാജേന്ദ്ര കുമാറും ഉസ്‌ബെക് താരത്തെ പരാജയപ്പെടുത്തി വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top