വിനീതയ്‌ക്കെതിരേ അലോക്‌നാഥിന്റെ അപകീര്‍ത്തിക്കേസ്

മുംബൈ: പീഡന ആരോപണം ഉന്നയിച്ച എഴുത്തുകാരിയും സംവിധായികയുമായ വിനീത നന്ദയ്‌ക്കെതിരേ ഒരു രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു ബോളിവുഡ് താരം അലോക്‌നാഥ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. അതേസമയം, നന്ദയ്‌ക്കെതിരേ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് അലോക്‌നാഥിന്റെ ഭാര്യ ആശു മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തി.
നന്ദയ്‌ക്കെതിരേ അപകീര്‍ത്തിക്കേസ് എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, കേസ് നിയമപരമായി നേരിടുമെന്നു നന്ദയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് ക്ഷമ പറയണമെന്നും ഒരു രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അലോക്‌നാഥ് ദിന്‍ദോഷി സെഷന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണു 19 വര്‍ഷം മുമ്പ് അലോക്‌നാഥ് തന്നെ പീഡിപ്പിച്ചെന്ന ആരോപണം നന്ദ ഉന്നയിച്ചത്.

RELATED STORIES

Share it
Top