വിനായകിന്റെ മരണത്തിന് ഒരു വര്‍ഷം; സര്‍ക്കാര്‍ സഹായം ലഭിച്ചില്ല


തൃശൂര്‍: പോലിസ് മര്‍ദനത്തെ തുടര്‍ന്ന് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണന്റെ മകന്‍ വിനായകന്‍ ആത്മഹത്യ ചെയ്തിട്ട് ബുധനാഴ്ച്ച് ഒരു വര്‍ഷം പിന്നിടുന്നു. ദലിത് യുവാവ് ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവമായിട്ടും സര്‍ക്കാര്‍ ദനസഹായം നല്‍കാന്‍ തയ്യാറായിട്ടില്ല. നിത്യ വൃത്തിക്ക് പോലും വകയില്ലാതെ ദുരിതത്തില്‍ കഴിയുകയാണ് വിനായകന്റെ ദരിദ്ര കുടുംബം. വിനായകന്‍ സുഹൃത്ത് ശരത്തും സംസാരിച്ച് നില്‍ക്കുന്നതിനിടേയാണ് ബൈക്കില്‍ വന്ന പാവറട്ടി സ്റ്റേഷനിലെ പോലിസുകാര്‍ ഇരുവരേയും കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനില്‍ വച്ച് വിനായകനെ ക്രൂരമായി മര്‍ദിച്ചു. തലമുടി പിഴുതെടുക്കുകയും മുഖത്തും നെഞ്ചിലും മര്‍ദിക്കുകയും ചെയ്തു. വൈകീട്ട് പിതാവ് കൃഷ്ണന്‍ എത്തിയാണ് വിനായകനെയും ശരത്തിനെയും കൂട്ടികൊണ്ട് പോയത്. പിറ്റെന്ന് രാവിലെ വിനായകന്‍ തൂങ്ങിമരിച്ചു.
സംഭവശേഷം സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണവും നിലച്ച അവസ്ഥയിലാണ്. വിനായകനെ ക്രൂരമായി മര്‍ദിച്ച പോലിസുകാര്‍ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ കയറി. വിനായകന്‍ മരിച്ച ശേഷം പോലിസ് മര്‍ദനങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും ലോക്കപ്പ് പീഡനങ്ങള്‍ക്ക് കുറവൊന്നും സംഭവിച്ചില്ല.

RELATED STORIES

Share it
Top