വിധി ഭരണഘടനാ താല്‍പര്യം സംരക്ഷിക്കാനെന്ന് കല്‍പ്പറ്റ നാരായണന്‍

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധി ഭരണഘടനാ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നു കവി പ്രഫ. കല്‍പ്പറ്റ നാരാണന്‍. കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയായതുകൊണ്ട് മാത്രം അവള്‍ക്ക് നിഷിദ്ധമായൊരിടവും ഭൂമിയിലുണ്ടാവരുത് എന്ന ഭരണഘടനയുടെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് സുപ്രിംകോടതി വിധി അര്‍ഥമാക്കുന്നത്. അതിന്റെ അര്‍ഥം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് മാത്രമാണ് മനസ്സിലാവാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top