വിധി പറഞ്ഞ് മിനിറ്റുകള്‍ക്കകം ജഡ്ജി രാജിവച്ചു

ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട വിധി പറഞ്ഞ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവച്ചു.
ഇന്നലെ വിധിപ്രസ്താവം നടത്തിയതിനു പിറകെയാണ് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നതായി കാണിച്ച് റെഡ്ഡി ആന്ധ്രപ്രദേശ് ചീഫ്ജസ്റ്റിസിനു കത്തയച്ചത്. പത്തു ദിവസത്തെ അവധിക്ക് അപേക്ഷിച്ച ശേഷമാണ് രവീന്ദര്‍ റെഡ്ഡിയുടെ രാജി.
അതേസമയം, വിധിപ്രസ്താവത്തിനു പിറകെ രാജിവയ്ക്കാനുള്ള ജഡ്ജിയുടെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു. മക്കാ മസ്ജിദ് കേസിലെ പ്രതികളെ വെറുതെ വിട്ട അദ്ദേഹത്തിന്റെ തീരുമാനം അദ്ഭുതമുളവാക്കിയെന്നും ഉവൈസി ട്വിറ്ററില്‍ കുറിച്ചു.

RELATED STORIES

Share it
Top