വിധി ഐതിഹാസികം: തച്ചങ്കരി

തിരുവനന്തപുരം: സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും നടപടികള്‍ക്കുള്ള അംഗീകാരമാണ് കെഎസ്ആര്‍ടിസിയിലെ സമരം വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. വിധി ഐതിഹാസികമാണ്. മാനേജ്‌മെന്റിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിക്കാന്‍ പാടില്ല. മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധരല്ല.
പ്രളയദുരിതത്തില്‍ നിന്നു കരകയറുന്ന വേളയില്‍ സമരം നടത്തുന്നതു സാമൂഹികബോധമുള്ള തൊഴിലാളി കൂട്ടായ്മകള്‍ അംഗീകരിക്കില്ല. ജീവനക്കാര്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിക്കണമെന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല. പരാതികള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും തച്ചങ്കരി പറഞ്ഞു.

RELATED STORIES

Share it
Top