വിധിയില്‍ സന്തോഷം; പ്രതിക്ക് വധശിക്ഷ പ്രതീക്ഷിക്കുന്നു: ജിഷയുടെ മാതാവ് രാജേശ്വരി

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ് രാജേശ്വരി പ്രതികരിച്ചു. വിധിയില്‍ ഏറെ സന്തോഷമുണ്ട്. പ്രതിയെ തൂക്കിക്കൊല്ലണമെന്നും രാജേശ്വരി പറഞ്ഞു. പോലിസ് നടത്തിയ അന്വേഷണം തൃപ്തികരമായിരുന്നു. മികച്ച രീതിയില്‍ കേസ്് അന്വേഷിച്ചതുകൊണ്ടാണ് കുറ്റക്കാരനെന്നു കണ്ടെത്താന്‍ സാധിച്ചത്. സര്‍ക്കാരിനും കോടതിക്കും കൂടെ നിന്ന ജനങ്ങള്‍ക്കും നന്ദിപറയുന്നു. മകളെ കൊന്നത് അമീര്‍ തന്നെയാണെന്നു വിശ്വസിക്കുന്നു. ഡിഎന്‍എ തെളിവുകളെല്ലാം അതാണു പറയുന്നത്. ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും രാജേശ്വരി പറഞ്ഞു. വിധി കേള്‍ക്കാന്‍ കോടതിയിലെത്തി മടങ്ങുന്നതിനിടെയാണ് രാജേശ്വരി മാധ്യമങ്ങളെ കണ്ടത്. സഹോദരി ദീപയും കോടതിയിലെത്തിയിരുന്നു. സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് നിയമം പരമാവധി ശിക്ഷ നല്‍കുമെന്നാണു പ്രതീക്ഷയെന്ന് ദീപ പ്രതികരിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി സംശയമില്ല. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറിനെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഇനി ഒരു സഹോദരിക്കും ഈ ഗതിയുണ്ടാവരുതെന്നും ദീപ പറഞ്ഞു.

RELATED STORIES

Share it
Top