വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കുമെന്ന് അശോകന്
kasim kzm2018-03-09T08:47:15+05:30
കോട്ടയം: ഡോ. ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കുമെന്ന് അച്ഛന് അശോകന്. കോടതിവിധി അന്തിമമല്ല. പൂര്‍ണവിധി വന്ന ശേഷം നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്നും കേസില്‍ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മകളെ വിവാഹം കഴിപ്പിച്ച് ഒരു തീവ്രവാദിയുടെ കൂടെ വിടുകയെന്നതു മാനസികമായി ഒരു അച്ഛന് വേദനയുണ്ടാവും. അതു പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. എന്നാല്‍, കോടതിവിധിയെ വിമര്‍ശിക്കുന്നത് മോശമാണ്. അതുകൊണ്ട് വിധി അംഗീകരിക്കുന്നു. തട്ടിക്കൂട്ട് കല്യാണമാണിത്. അതില്‍ യാതൊരു സംശയവുമില്ല. കോടതിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.