വിധവകള്‍ക്കുള്ള സംരംഭകത്വ വികസന പരിശീലന പരിപാടിക്ക് തുടക്കമായി

തൃക്കരിപ്പൂര്‍: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍, സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി 18നും 55നും മദ്ധ്യേ പ്രായമുള്ള വിധവകള്‍, അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി ജില്ലതോറും സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ത്രിദിന സംരംഭകത്വവികസന പരിശീലനത്തിന് തുടക്കമായി. പിലിക്കോട് എസ്ജിഎസ്‌വൈ ഹാളില്‍ നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി സിന്ധു അധ്യക്ഷത വഹിച്ചു. കെഐഇഡി ഡയറ്കടര്‍ സലാഹുദ്ദീന്‍, കെ ഫൈസല്‍ മുനീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം യു സുമിത്ര, സുരേന്ദ്രന്‍, ഡോ.സിറാജുദ്ദീന്‍ പറമ്പത്ത്, ടി ദിനേശ് സംസാരിച്ചു.

RELATED STORIES

Share it
Top