വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കണം

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്ക് നയിക്കുന്ന സാമൂഹികമാധ്യമ ഉള്ളടക്കങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന് സുപ്രിംകോടതി. പശുസംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ വിധി പറയവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
വിദ്വേഷ സന്ദേശ പ്രചാരണങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രേഖപ്പെടുത്തണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. വംശം, മതം, ജാതി, ഭാഷ, ജന്മദേശം എന്നിവയുടെ പേരില്‍ ശത്രുത സൃഷ്ടിക്കുന്നത് തടയുന്നതിനുള്ള വകുപ്പാണിത്.  പ്രസക്തമായ മറ്റു വകുപ്പുകളും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top