വിദ്വേഷ പ്രസംഗം: മുത്തലിക്കിനെതിരേ കേസ്

ബെംഗളൂരു: യാദ്ഗിരിയില്‍ വിരാട് ഹിന്ദു സമാവേശ സമ്മേളനത്തിലെ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്കിനെതിരേ യാദ്ഗിരി പോലിസ് സ്വമേധയാ കേസെടുത്തു.



മുത്തലിക്കിനെ കൂടാതെ അന്ദോള കരുണേശ്വര മുത്ത് സിദ്ധാലിംഗ സ്വാമി, ശ്രീരാമസേന ഹൈദ്രാബാദ് യുനിറ്റ് പ്രസിഡന്റ് വിജയ് പാട്ടീല്‍, തെലങ്കാനായില്‍നിന്നുള്ള എംഎല്‍എ രാജാസിങ് താക്കൂര്‍ എന്നിവര്‍ക്കെതിരേയും പ്രകോപനമായ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് യാദാഗിരി പോലിസ് സൂപ്രണ്ട് പറഞ്ഞു. പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ച പോലിസ് പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് അനുമതി നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top